ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഒൻപതാം ഭാഗമായ എഫ് 9 കോവിഡിന്റെ സാഹചര്യം ആയതിനാൽ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ തിയേറ്ററുകൾ തുറന്ന സ്ഥലങ്ങളിൽ ഓഗസ്റ്റ് ഒൻപതിന് ചിത്രം പ്രദർശനത്തിനെത്തും.
കാറുകളുടെ തേരോട്ടം ആയി മാറാറുള്ള ഈ സീരീസ് ചിത്രത്തിൽ
അതിഗംഭീര ആക്ഷൻ സീക്വൻസുകളുമായി എത്തുന്ന പുതിയ ഭാഗത്തിലും ആക്ഷന് തന്നെയാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ടൊററ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്ത് നിന്നാണ് പുതിയ കഥയുടെ തുടക്കം.
വിൻ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2017 റിലീസ് ചെയ്ത ദി ഫേറ്റ് ദി ഫ്യൂരിയസിന്റെ സീക്വൽ ആയിട്ടാവും ഈ ചിത്രവും റിലീസിന് എത്തുക.