ചാലക്കുടി : അന്തര്‍സംസ്ഥാന കഞ്ചാവ് വിതരണക്കാരന്‍ ഗ്രീന്‍ സന്ദീപിനെ രണ്ടുകിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. ചാലക്കുടി വെട്ടുകടവ് ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയാലായത്.
ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന തോക്കുസഹിതമാണ് പിടിയിലായത്. പ്രതിയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും ഒരു മാനിന്റെ തലയോട്ടിയും കണ്ടെടുത്തു. തലയോട്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വനം വകുപ്പിന് കൈമാറി. ചാലക്കുടി എക്‌സൈസ് റെയ്‌ഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.