റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫൈനല്‍ കാണാതെ സിന്ധു പുറത്ത്

July 31, 2021 - 7:55 pm

ടോക്കിയോ: ബാഡ്മിന്റണില്‍ ഫൈനല്‍ കാണാതെ പി വി സിന്ധു പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് തോറ്റാണ് താരം ഫൈനല്‍ കാണാതെ പുറത്തായത്. സ്‌കോര്‍ 21-18, 21-12. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യിങ് ജയിച്ചത്. കഴിഞ്ഞ ഒളിംപിക്സില്‍ വെള്ളി നേടിയ സിന്ധുവിലൂടെ സ്വര്‍ണ്ണം നേടാമെന്നായിരുന്നു ആരാധകരുടെ മോഹം. എന്നാല്‍ മറ്റ് മല്‍സരങ്ങളിലെ പ്രകടനം തായ് സു യിങിന് മുന്നില്‍ നടത്താന്‍ സിന്ധുവിന് ആയില്ല. ആദ്യ സെറ്റില്‍ സിന്ധു പിടിച്ചു നിന്നെങ്കിലും രണ്ടാം സെറ്റ് ചൈനീസ് താരം അനായാസം നേടുകയായിരുന്നു. എന്നാല്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു ചൈനയുടെ ഹിബിങ് ജിയാവോയെ നേരിടും. ചൈനയുടെ തന്നെ ചെന്‍ യു ഫെയിനാണ് ഫൈനലില്‍ സു യിങിന്റെ എതിരാളി. അതിനിടെ വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാറാണി ക്വാര്‍ട്ടറില്‍ പുറത്തായി. ലോക രണ്ടാം നമ്പര്‍ ചൈനയുടെ ക്യുന്‍ ലീയോടെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കാണ് തോല്‍വി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *