റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം : കോരമ്പാടം റോഡ് ഗതാഗത്തിന് തുറന്നു നൽകി

July 31, 2021 - 7:22 pm

എറണാകുളം : മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമ്മിച്ച റോഡിനു ഇരുപത്തഞ്ച് ലക്ഷം രൂപയാണ്  ചെലവിട്ടത്. കടമക്കുടി ശ്‌മശാന വികസനത്തിന് എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കും. കടമക്കുടിയുടെ സ്വച്ഛതയും സവിശേഷ പരിസ്ഥിതിയും കാത്തുസൂക്ഷിച്ച് സമഗ്ര ടൂറിസം പദ്ധതി വൈകാതെ ആരംഭിക്കുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു.

കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, വാർഡ് അംഗം ജെയ്‌നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ടി കെ വിജയൻ, ജോണി മാഷ് എന്നിവർ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *