കൊല്ലം: ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനം: ജീവനക്കാരെ വിന്യസിക്കും

കൊല്ലം: ജില്ലയിലെ വിവിധ ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനത്തിന് രോഗപകര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫീസില്‍ ഹാജരാകേണ്ടാത്ത ജീവനക്കാരെ വിന്യസിക്കും, തദ്ദേശ സ്ഥാപന പരിധിയിലുള്ളവരെ അതത് മേഖലകളിലും നിയോഗിക്കും. കരുനാഗപ്പള്ളി, കൊല്ലം എ.സി.പിമാര്‍ക്കും തഹസീല്‍ദാര്‍മാക്കും പ്രത്യേക ചുമതല നല്‍കിയതായി എ.ഡി.എം അറിയിച്ചു.‘ഡി’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികളിലെ അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹാജരാകണം. സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 25 ശതമാനവും ‘എ’, ‘ബി’ വിഭാഗങ്ങളില്‍ 50 ശതമാനവും ജീവനക്കാര്‍ ഹാജരായാല്‍ മതിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →