റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിപിആര്‍ മാനദണ്ഡമാക്കുന്നത്‌ അശാസ്‌ത്രീയമാണെന്ന്‌ പ്രമേയം പാസാക്കി കൊടിയത്തൂര്‍ പഞ്ചായത്ത്‌

July 28, 2021 - 7:36 am

കൊടിയത്തൂര്‍ : കോവിഡ്‌ വ്യാപനത്തിന്റെ തീവ്രത കണക്കാക്കാന്‍ ടിപിആര്‍ കണക്കാക്കുന്ന രീതി അശാസ്‌ത്രീയമാണെന്നും ഇത്‌ തിരുത്തണമന്നും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യ പ്പെട്ടു. 2021 ജൂലൈ 27 ചൊവ്വാഴ്‌ചയാണ്‌ പഞ്ചായത്ത്‌ ഈ പ്രമേയം പാസാക്കിയത്‌. അശാസ്‌ത്രീയ അടച്ചുപൂട്ടല്‍ കാരണം വ്യാപാര സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടന്ന്‌ ജനം ദുരിതത്തിലായിരിക്കുകയാണ്‌.

ജനസംഖ്യയില്‍ എത്ര രോഗികളുണ്ടെന്നതിനെ അടിസ്ഥാന പെടുത്തിയാണ്‌ തോത്‌ കണക്കാക്കേണ്ടതെന്നും ഉയര്‍ന്ന ടിപിആര്‍ രേഖപ്പെടുത്തിയ പഞ്ചായത്ത്‌ എന്ന കാരണം പറഞ്ഞ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം യുക്തി രഹിതവും അശാസ്‌ത്രീയവുമാണെന്നും 36,000 ത്തിലധികം ജനങ്ങളുളള പഞ്ചായത്തില്‍ 214 പേര്‍മാത്രമാണ്‌ രോഗികളായിട്ടുളളതെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കുന്നു. കൊടിയത്തൂരില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്‌. എന്നാല്‍ ജനസംഖ്യാനുപാതികമായി കൊടിയത്തൂരിനെക്കാള്‍ രോഗികളുളള പഞ്ചായത്തുകളില്‍ ഇളവ്‌ അനുവദിക്കുകയും കൊടിയത്തൂരില്‍ നിയന്ത്രണം ഏര്‍പ്പെടത്തുകയും ചെയ്യുന്ന സാഹചര്യമാണുളളത്‌.

ഒരിടത്ത്‌ കടകള്‍ അടച്ചിട്ട്‌ തൊട്ടടുത്ത്‌ തുറന്നിടുന്നതിലൂടെ ജനം മറ്റിടങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവും. ഈ സാഹചര്യവും ജാഗ്രതാ പ്രവര്‍ത്തനത്തിന്‌ ഭീഷണിയാണ്‌. കാറ്റഗറി നിശ്ചയിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തുന്ന രീതിക്കുപകരം രോഗികള്‍ കൂടുതലുളള പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചുളള നിയന്ത്രണമാണ്‌ നടപ്പാക്കേണ്ടത്‌. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വ്യാപാര സ്ഥാപനങ്ങളും മറ്റും തുറക്കുന്നതിന്‌ നടപടി സ്വീകരിക്കണം. ദീര്‍ഘകാലമായി അടച്ചിട്ടതിലൂടെ വ്യാപാരികള്‍ വമ്പിച്ച സാമ്പത്തിക പ്രതിസ്‌ന്ധിയലാണ്‌.

ഗ്രാമ പഞ്ചായത്തംഗം അബ്ദുല്‍ മജീദ്‌ റിഹ്‌ല കൊണ്ടുവന്ന പ്രമേയം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എംടി റിയാസ്‌ പിന്താങ്ങി.രണ്ട്‌ ഇടതുപക്ഷ മെമ്പര്‍മാര്‍ പ്രമേയത്തെ എതിര്‍ത്ത്‌ യോഗത്തില്‍ നിന്നും വിട്ടുനിന്നു. 14 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *