റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയില്‍ ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിച്ച് 18 മരണം

July 28, 2021 - 12:17 pm

ലഖ്നൗ: യുപിയില്‍ ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിച്ച് 18 മരണം. ബരാബങ്കി ജില്ലയിലെ ലഖ്നൗ-അയോധ്യ ദേശീയപാതയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന്‍ പരിസരത്താണ്് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അമിതവേഗത്തില്‍ വന്ന ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിക്കുകയായിരുന്നു. സംഭവത്തില്‍ 19 യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ അടിയന്തര വൈദ്യചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ യുപി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് നിരവധി പേര്‍ ഇപ്പോഴും ബസ്സിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ലഖ്നൗ സോണ്‍ എ.ഡി.ജി സത്യ നാരായണ്‍ സബാത്ത് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *