റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം 28/07/2021 ബുധനാഴ്ച

July 28, 2021 - 8:33 am

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം 28/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്.

ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം നടന്നത്. എസ്എസ്എൽസി പരീക്ഷ ഫലത്തെ പോലെ ഈ വർഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. എസ്എസ്എൽസി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *