നാഗ് അശ്വിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ക്ലാപ്പടിച്ച് പ്രഭാസ്

പ്രൊജക്റ്റ് കെ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന പ്രഭാസ് , അമിതാബച്ചൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പ്രഭാസ് ആദ്യ ക്ലാപ്പടിച്ചു.

ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്നാണ് പ്രഭാസ് പറയുന്നത് . ബാഹുബലി യിലൂടെ ലോകമൊട്ടാകെ സിനിമാറ്റിക് മാജിക്കൽ വേവ് സൃഷ്ടിച്ചു പ്രഭാസിന്റെ ക്ലാപ്പടി തനിക്ക് ബഹുമതിയാണെന്ന് അമിതാഭ് ബച്ചനും പറയുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ചിത്രത്തിന് തുടക്കമായെന്ന് പ്രഭാസ് പറഞ്ഞു.

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ്അശ്വിൻ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ നായികയായി എത്തുന്നത് ദീപിക പദുക്കോൺ ആണ്. മഹാനടി എന്ന ചിത്രത്തിന് ശേഷം നാഗ് ആശ്വിൻ ചെയ്യുന്ന ചിത്രമാണ് പ്രാജക്ട് കെ.

വൈജയന്തി ഫിലിംസിന്റെ അമ്പതാം വാർഷികവേളയിൽ ആണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. പ്രഭാസിന്റെ കരിയറിലെ ഇരുപത്തിയൊന്നാമത് ചിത്രമാണ് ഇത്.

പ്രശസ്ത സംവിധായകനും നടനുമായ സംഗീതം ശ്രീനിവാസറാവു ക്രിയേറ്റീവ് മെന്ററായി എത്തുന്ന ഈ ചിത്രം തെലുങ്കിന് പുറമേ തമിഴിലും, മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലും എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →