റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘മേരി ആവാസ് സുനോ’ ജയസൂര്യ- മഞ്‍ജു വാര്യർ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

July 25, 2021 - 12:39 pm

ആ​ദ്യമായി ജയസൂര്യയും മഞ്ജു വാര്യര്യരും ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ‘യുടെ ചിത്രീകരണം പൂര്‍ത്തിയായി. ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമിക്കുന്നത്. സംഗീതം എം.ജയചന്ദ്രൻ, വരികൾ ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്. ആർട്ട് – ത്യാഗു തവന്നൂർ. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *