മിതാലി വീണ്ടും ഒന്നാമത്

ദുബായ്: ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ഏകദിന ബാറ്റിങ് റാങ്കിങ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. 762 പോയിന്റോടെയാണു മിതാലി ആദ്യസ്ഥാനത്തേക്കു കയറിയത്. കരിയറില്‍ ഇത് ഒന്‍പതാം തവണയാണ് ഇന്ത്യന്‍ താരം ഒന്നാമതെത്തുന്നത്. ആദ്യസ്ഥാനം അലങ്കരിച്ചിരുന്ന വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ സ്റ്റെഫാനി ടെയ്ലര്‍ അഞ്ചാം സ്ഥാനത്തേക്കു പതിച്ചു. ഒന്‍പതാം റാങ്കിലുള്ള സ്മൃതി മന്ഥാനയാണ് ആദ്യ പത്തില്‍ മിതാലിക്കൊപ്പം ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാമതുള്ള ജുലാന്‍ ഗോസ്വാമിമാത്രമാണ് ആദ്യപത്തിലുള്ളത്. ട്വന്റി20 ബാറ്റിങ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച മുന്നേറ്റം നടത്തി സ്മൃതി മന്ഥാന മൂന്നാമതെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →