ന്യൂഡല്‍ഹി : കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണിലെ പയറില്‍ പുഴുക്കള്‍ കണ്ടെത്തിയതിന് മുന്‍ എംഡി സഹദേവനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികളും സ്റ്റേ ചെയ്‌തിട്ടുണ്ട്.
മുന്‍ എംഡിക്കും ഭരണ സമിതി അംഗങ്ങള്‍ക്കും എതിരായ ക്രിമിനല്‍കേസ് നിയമപരമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ സ്‌റ്റേ. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുളള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു.
കോഴിക്കോട് വേങ്ങേരിയിലെ കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പയറില്‍ പുഴുക്കളെ കണ്ടെത്തിയത്. 2018 സെപ്‌തംബറിലായിരുന്നു സംഭവം. ഗോഡൗണ്‍ മാനേജര്‍ കെ.ബിജുവിനെ ഒന്നാംപ്രതിയാക്കി ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു.. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി സഹദേവന്‍, ഭരണ സമിതി അംഗങ്ങളായ എം മെഹബൂബ്, ,പിഎം ഇസ്‌മായേല്‍ ,കെവി കൃഷ്‌ണന്‍ എന്നിവരെയും പ്രതിപട്ടികില്‍ ഉള്‍പ്പെടുത്തിയിരുന്നു.