കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു.
ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകുകയായിരുന്നു. 19/07/2021 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്.
അർജുൻ ആയങ്കിയുടെ കളളക്കടത്ത് ഇടപാടിലോ സ്വർണം തട്ടിയെടുക്കുന്നതിലോ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.