തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 60 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ആശുപത്രി ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞദിവസവും ഡ്യൂട്ടി ചെയ്തതായാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച വിദ്യാർത്ഥികളെല്ലാം വാക്സിൻ സ്വീകരിച്ചവരാണെന്നും പറയപ്പെടുന്നു.
ആശുപത്രി വളപ്പിലെ ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




