റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ ബാധിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുജീവനുകള്‍ നഷ്ടമായി

July 19, 2021 - 10:06 am

കരുവാരകുണ്ട്‌ : കഴിഞ്ഞ 17 ദിവസത്തിനിടെ ഒരുകുടുംബത്തിലെ മൂന്നുപേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കരുവാരകുണ്ട്‌ കേമ്പിന്‍കുന്നിലെ പളളിയാല്‍തൊടി വീട്ടിലാണ്‌ 17 ദിവസത്തിനിടെ മൂന്നുപേര്‍ നഷ്ടമായത്‌. ജൂലൈ 1 നാണ്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന കുഞ്ഞിപ്പെണ്ണ്‌ (96)മരണപ്പെട്ടത്‌. പിന്നാലെ കുടുംബനാഥന്‍ വേലായുധന്‍ (56) കഴിഞ്ഞയാഴ്‌ച മരിച്ചു. അപ്പോഴെല്ലാം വേലായുധന്റെ മകന്‍ മുകേഷ്‌ (32)ന്യൂമോണിയ ശ്വാസകോശത്തെ ബാധിച്ചതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററിലായിരുന്നു. ജീവന്‍ രക്ഷിക്കാനുളള എല്ലാ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ മുകേഷും യാത്രയായി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ചികിത്സാ ചെലവുകള്‍ നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. സംഭവനകള്‍ സ്വീകരിച്ചും മറ്റും പണംസ്വരൂപിക്കുന്നതിനിടെ 2021 ജൂലൈ 17ന്‌ ശനിയാഴ്‌ച പുലര്‍ച്ചെ മുകേഷും മരിച്ചു. പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുകേഷ്‌. മുകേഷിന്‌ ഭാര്യയും സഹോദരനും ഉണ്ട്‌ .ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *