സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇത് ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം 17/07/2021 ശനിയാഴ്ച പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ഡൗണിൽ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. കൊടകര കുഴല്‍പ്പണകേസ് ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണത്തോട് കോണ്‍ഗ്രസിന്റെ കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടാകുമായിരിക്കുമെന്നായിരുന്നു വി മുരളീധരന്റെ മറുപടി. അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിര്‍ദേശങ്ങളുണ്ട്.
ഞങ്ങള്‍ പ്രത്യേകമായ രീതിയിലാണ് കൊവിഡിനെ നേരിടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. ലോക്ഡൗണിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമല്ല കേരളത്തിന് പ്രധാനം. ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത് കേന്ദ്രമന്ത്രി 17/07/2021 ശനിയാഴ്ച പറഞ്ഞു.

