ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള ബാർ കൗൺസിൽ. 17/07/2021 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് സംഗീതാ ലക്ഷ്മണയ്‌ക്കെതിരെ സ്വമേധയാ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.
അഡ്വക്കേറ്റ്‌സ് ആക്ടിലെ മുപ്പത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലെ മോശം പെരുമാറ്റം ആരോപിച്ച് അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള (ബിസികെ) ശനിയാഴ്ചയാണ് തീരുമാനിച്ചത്. എസ് ഐ ആനി ശിവയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദീകരണം ചോദിച്ച് സംഗീത ലക്ഷ്മണിന് നോടീസ് നല്‍കും. ബാര്‍ കൗണ്‍സിലിന്റെ നോടീസിനുള്ള സംഗീതയുടെ മറുപടി തൃപ്തികരമല്ലെന്നു കണ്ടാല്‍ തുടര്‍നടപടിക്കായി അച്ചടക്ക കമിറ്റിക്ക് വിടും.
‘1961 ലെ അഭിഭാഷക നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം മോശമായി പെരുമാറി എന്നാരോപിച്ച് സംഗീത ലക്ഷ്മണയ്ക്കെതിരെ സ്വമേധയാ അച്ചടക്കനടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി’ ബി സി കെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമത്തിലെ 35-ാം വകുപ്പ് മോശെ പെരുമാറ്റത്തിനുള്ള ശിക്ഷ വ്യക്തമാക്കുന്നു.
നേരത്തെ ഫേസ്ബുക്ക് വഴി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ ആനി ശിവയുടെ പരാതിയിൽ സംഗീതാ ലക്ഷ്മണയ്ക്കെതിരെ പൊലീസ് കേസടുത്തിരുന്നു.