തൃശ്ശൂർ: 100 കേരളഗാനങ്ങള്‍ക്ക് ധനസഹായം

തൃശ്ശൂർ: കോവിഡ് മഹാമാരി ദുരിതം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാന്‍ കേരള സംഗീത നാടക അക്കാദമി കേരളത്തിലെ ഗാന രചയിതാക്കള്‍, ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവരെ മൂന്നു വിഭാഗങ്ങളിലാക്കി തരം തിരിച്ച്  ഇവര്‍ തയ്യാറാക്കുന്ന 100 കേരള ഗാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.

മൂന്ന് വിഭാഗങ്ങളിലായി 15,000 രൂപയാണ് സഹായം നല്‍കുക. ഓരോ വിഭാഗത്തിനും 5000 രൂപ വീതം നല്‍കും. കേരളീയ സംസ്‌കാരം പ്രതിപാദ്യ വിഷയമായ 100 ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി പാടുന്നതിനാണ് സഹായം. ഓര്‍ക്കസ്ട്രയോടുകൂടിയോ അല്ലാതെയോ പാട്ട് റെക്കോര്‍ഡ് ചെയ്ത് സി ഡി യിലോ പെന്‍ഡ്രൈവിലോ ആക്കി അക്കാദമിയിലേക്ക് അയയ്ക്കണം. ഗാനങ്ങളുടെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്. 

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഗായകന്‍/ഗായിക, സംഗീത സംവിധായകന്‍, ഗാനരചയിതാവ് എന്നിവരുടെ വിശദാംശങ്ങള്‍ കൂടി ചേര്‍ക്കണം. റെക്കോര്‍ഡ് ചെയ്ത ഗാനങ്ങളും അപേക്ഷയും 2021 ഓഗസ്റ്റ് 31 ന് വൈകീട്ട് 5 മണിയ്ക്കകം സംഗീത നാടക അക്കാദമിയില്‍ ലഭിക്കണം. അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂര്‍ – 680 020. ഫോണ്‍: 0487- 233 2134.

Share
അഭിപ്രായം എഴുതാം