റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്യ സംസ്ഥാന തൊഴിലാളിയെ ബന്ധു കൊന്ന്‌ കുഴിച്ചുമൂടി

July 9, 2021 - 8:06 am

ഇടുക്കി : ഇടുക്കി രാജാക്കാട്‌ അന്യസംസ്ഥാന തൊഴിലാളിയെ ബന്ധു കൊന്നുകുഴിച്ചുമൂടി. ഝാര്‍ഖണ്ഡ്‌ സ്വദേശിയായ ഖന്ദൂര്‍ ആണ്‌ കൊല്ലപ്പെട്ടത്‌. ഖന്ദൂറിനെ ബന്ധുവായ ദേവ്‌ ചരണ്‍ റാം മണ്‍വെട്ടികൊണ്ട്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാജാക്കാട്‌ മമ്മട്ടിക്കാനത്തെ എലത്തോട്ടത്തില്‍ തൊഴിലാളികളാണ്‌ ഇരുവരും.

ജോലിക്കുശേഷം രാത്രിയില്‍ മദ്യപിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ ഖന്ദൂര്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ദേവ്‌ ചരണ്‍ മമ്മട്ടികൊണ്ട്‌ അടിക്കുകയുമായിരുന്നു. മരിച്ചെ് ഉറപ്പായപ്പോള്‍ ഇവര്‍ താമസിക്കുന്ന ഷെഡിന്‌ പുറകുവശത്ത്‌ മൃതദേഹം കുഴിച്ചുമൂടി. രാവിലെ ഖന്ദൂറിനെ കാണാതായപ്പോള്‍ കൂടെ താമസിക്കുന്ന ആളുകള്‍ തോട്ടമുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേ ഷണത്തിലാണ്‌ മൃതദേഹം മറവ്‌ ചെയ്‌തത്‌ കണ്ടെത്തിയത്‌.

ഖന്ദൂറിന്റെ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും .അറസ്‌റ്റിലായ ദേവ്‌ ചരണിനെ വിശദമായ ചോദ്യം ചെയ്യലിന്‌ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന്‌ രാജാക്കാട്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *