റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതാകവാഹകരായി മേരി കോമും മന്‍പ്രീതും

July 6, 2021 - 12:02 pm

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ ബോക്സിങ് ലോക ചാമ്പ്യന്‍ മേരി കോമും പുരുഷ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങും ഇന്ത്യയുടെ പതാകവാഹകരാകും. 23 നാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ്. ഗുസ്തി താരം ബജ്രംഗ് പൂനിയയാണ് ഓഗസ്റ്റ് എട്ടിനു നടക്കുന്ന സമാപന ചടങ്ങില്‍ പതാകവാഹകനാകുക. 126 കായിക താരങ്ങളും 75 ഒഫീഷ്യലുകളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. താരങ്ങളില്‍ 44 ശതമാനം വനിതകളാണ്. 85 ഇനങ്ങളിലാണ് അവര്‍ മെഡലിനായി മത്സരിക്കുന്നത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ താരമാണു മേരി കോം. ആറുവട്ടം വനിതാ ലോക ചാമ്പ്യനുമായി. മന്‍പ്രീതിന്റെ കരിയറിലെ മൂന്നാം ഒളിമ്പിക്സാണിത്.
2012, 2016 ഗെയിംസുകളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ ചാാമ്പ്യനായ ബജ്രംഗിന് കന്നി ഒളിമ്പിക്സാണ്. ചിയര്‍4ഇന്ത്യ എന്ന ഹാഷ്ടാഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ആശംസകളേകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *