കാസറഗോഡ് മേൽപറമ്പ് കീഴൂർ കടപ്പുറത്ത് കടലിൽ പോയ ഫൈബർ തോണി മറിഞ്ഞു മൂന്നു പേരെ കാണാതായി. മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കീഴൂർ കടപ്പുറം ഹാർബറിലാണ് അപകടം, കാസറഗോഡ് കസബ കടപ്പുറത്തു നിന്നുള്ള മൂന്ന് മൽസ്യതൊഴിലാളികളെയാണ് കടലിൽ വെച്ച് കാണാതായത്. കാണാതായവർക്ക് വേണ്ടി തെരെച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.