റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുട്ടിൽ മരംമുറി : വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് ഇ ചന്ദ്രശേഖരൻ

July 4, 2021 - 8:49 am

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. വിവാദ മരം മുറി മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി.

മരംമുറിയുമായി ബന്ധപ്പെട്ട് കർഷകർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *