കാബൂൾ: അഫ്ഗാനിസ്താനിലെ കേന്ദ്രങ്ങളില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറുന്നു. രാജ്യത്തെ ബഗ്രാം വ്യോമസേനാ കേന്ദ്രത്തിലെ അവസാന അമേരിക്കന്‍ സൈന്യവും നാറ്റോ സേനയും മേഖലയില്‍ നിന്ന് 02/07/21 വെളളിയാഴ്ച പിന്‍വാങ്ങി.
അഫ്ഗാനിസ്ഥാനില്‍ നിന്നും വിദേശ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുങ്ങയാണെന്ന് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. സെപ്റ്റംബര്‍ 11 നുള്ളില്‍ അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അഫ്ഗാനിലെ ഓരോ മേഖലകളില്‍ നിന്നായി സൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്.
സൈനിക പിന്‍മാറ്റം മുന്നില്‍ കണ്ട് അഫ്ഗാനിസ്താനിലെ പലമേഖലകളിലും താലിബാന്‍ സംഘടന വീണ്ടും വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദേശ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ രാജ്യത്തെ വീണ്ടും താലിബാന്റെ പിടിയിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
3500 നടുത്ത് യുഎസ് സൈനികര്‍ ഇപ്പോഴും അഘ്ഗാനിസ്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 11 ന് 650 സൈനികരെ മാത്രം നിര്‍ത്തി ബാക്കിയുള്ള സൈനികര്‍ രാജ്യം വിടും. അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ബഗ്രം നഗരം. കാബൂളിന് വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ബഗ്രം എയര്‍ഫഈല്‍ഡ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇത് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്നു. ഇനി മുതല്‍ ഈ നഗരം സുരക്ഷിതമായി നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം പൂര്‍ണമായും അഫ്ഗാന്‍ സര്‍ക്കാരിനാണ്.