രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ 44,111 കൊവിഡ് കേസുകള്‍

രാജ്യത്ത് 24  മണിക്കൂറിനിടെ  44,111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 738 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ രോഗികൾ ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ ഇപ്പോഴുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →