റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാര്‍ജ : മൃതദേഹം വീട്ടിലെത്തുന്ന ദിവസവും സമയവും ചോദിച്ചറിഞ്ഞ ശേഷം മലയാളി ആത്മഹത്യ ചെയ്‌തു.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷ്‌ (42) ആണ്‌ ആത്മഹത്യ ചെയ്‌തത്‌ .തൂങ്ങി മരിക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ്‌ തമാരശേരിയോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ്‌ സന്തോഷിന്റെ ആത്മഹത്യ. അഷറഫ്‌ തന്നെയാണ്‌ ഈ വിവരങ്ങള്‍ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചത്‌.

അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്ന്‌ : ബുധനാഴ്‌ചയാണ്‌ ഷാര്‍ജയില്‍ നിന്ന്‌ സന്തോഷിന്റെ ഫോണ്‍ കോള്‍ വന്നത്‌. കൂടെതാമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു. എന്ന്‌ നാട്ടിലെത്തിക്കുവാന്‍ സാധിക്കുമെന്നായിരുന്നു ചോദ്യം അയാള്‍ എങ്ങനെയാണ്‌ മരിച്ചതെന്ന്‌ ഞാന്‍ ചോദിച്ചു. തുങ്ങിയാണ്‌ മരിച്ചത്‌ എന്നായിരുന്നു മറുപടി. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരമാകും നാട്ടിലേക്ക്‌ അയക്കാനാവുകയെന്ന്‌ ഞാന്‍ പറഞ്ഞു. അഷറഫ്‌ക്കായെ കമ്പനിയിലെ പിആര്‍ഓ വിളിക്കുമെന്നും ഞായറാഴ്‌ച തന്നെ നാട്ടിലേക്ക് അയക്കണമംന്നും പറഞ്ഞ്‌ അയാള്‍ ഫോണ്‍ വച്ചു.

ഉച്ചക്ക്‌ രണ്ടുമണികഴിഞ്ഞ്‌ ഷാര്‍ജയില്‍ നിന്നും മറ്റൊരാള്‍ വിളിച്ചു. മലയാളി തൂങ്ങി മരിച്ചു എന്താണ്‌ ചെയ്യേണതെന്നായിരുന്നു ചോദ്യം. നിങ്ങളുടെ കമ്പനിയിലെ സന്തോഷ്‌ രാവിലെ എന്നെ വിളിച്ചിരുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ അയാള്‍ നല്‍കിയ മറുപടി കേട്ട്‌ നെഞ്ച്‌ തകര്‍ന്നുപോയി മരിച്ചത്‌ സന്തോഷാണത്രെ. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ് ഇങ്ങനെ അവസാനിപ്പിക്കുന്നു. സഹോദരാ മരിക്കാന്‍ പോകുന്നത്‌ നീയാണെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരുമായിരുന്നില്ലേ നിന്റെ അടുത്തേക്ക്‌ .പരിഹരിക്കാന്‍ കഴിയാത്ത എന്ത്‌ പ്രശ്‌നങ്ങളാണ്‌ ഈ ദുനിയാവിലുളളത്‌ എന്തിനായിരുന്നു എന്നെ വിളിച്ച്‌ അങ്ങനെ പറഞ്ഞത്‌. എന്തായിരുന്നു നിന്റെ പ്രശ്‌നം.അത്‌ എന്നോട്‌ പറയാമായിരുന്നില്ലേ…

സന്തോഷിന്റെ മൃതദേഹം വ്യാഴാഴ്‌ച കൊച്ചി വമാനത്താവളം വഴി നാട്ടിലേക്കയച്ചു. കുടുംബ പ്രശ്‌നങ്ങളാണ്‌ ആത്മ ഹത്യക്ക് കാരണമെന്ന്‌ കരുതുന്നു. സന്തോഷിന്‌ ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *