റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധിക താരിഫ്‌ വില ചുമത്തിയിരിക്കുന്നത്‌ പിന്‍വലിക്കണം. : കേരള കോണ്‍ഗ്രസ്‌ (എം)

July 1, 2021 - 7:48 am

വെളളിയാമറ്റം: വെളളിയമറ്റം വില്ലേജില്‍ വിവിധ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട ഭൂമിക്ക്‌ അന്യായ നിരക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്‌വില പിന്‍ വലിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (എം)തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വെളളിയാമറ്റം മണ്ഡലം നേതൃയോഗം ഉജ്‌ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി മേഖലയും കാര്‍ഷിക മേഖലയും ഉള്‍പ്പെട്ട മലയോര േേമഖലയില്‍ പോലും മറ്റുവില്ലേജുകളെ അപേക്ഷിച്ച അധിക താരിഫ്‌ വിലയാണ്‌ അധികൃതര്‍ ചുമത്തിയിരിക്കുന്നത്‌. ഇതുമൂലം വസ്‌തുവ്യാപാരത്തില്‍ അധിക മുദ്രവിലയും ഫീസും രജിസ്‌ട്രേനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു. ഈ ന്യൂനത പരിഹരിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പൂച്ചപ്രയില്‍ നടന്ന യോഗത്തില്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോസി വേളാഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജയകൃഷ്‌ണന്‍ പുതിയേടത്ത്‌, ജോസ്‌ കുന്നുംപുറം, കുര്യാച്ചന്‍ പൊന്നാമറ്റം, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് ലാലിജോസി, സജി മൈലാടി, ജോമി കുന്നപ്പളളി, ഷിജു പൊന്നാമറ്റം, ശ്രീജിത്ത്‌ ഒളിയറക്കല്‍, തങ്കച്ചന്‍ കുരിശുംമൂട്ടില്‍, വിഷ്‌ണു എന്‍.എസ്‌, ഡൊമിനിക്ക്‌ സേവ്യര്‍,ബിമല്‍ എന്‍.എസ്‌,ജോയിച്ചന്‍ പ്ലാക്കാട്‌ ,ജിന്‍സ്‌ കിഴക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *