കോട്ടയം: മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴടങ്ങിയത്. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തില്‍ പൂജാരിയിയരുന്ന വിനുവിനെതിരെ പ്രദേശവാസിയായ 21കാരി ആണ് പരാതി നല്‍കിയത്. വിവാഹവാഗ്‌ദാനം നല്‍കി മൂന്നുവര്‍ഷമായി തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
വിനു ജോലി ചെയ്യുന്ന ക്ഷേത്രത്തോട് ചേര്‍ന്നുളള ശാന്തി മഠത്തില്‍ വച്ചായിരുന്നുപീഡനം. ലൈംഗിക പീഡനത്തിന് പുറമേ പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയതോടെയാണ് പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
മുമ്പും യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ രേഖാമൂലം സമ്മതിച്ചതോടെ കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. ഈ വാഗ്‌ദാനം ലംഘിക്കപ്പെട്ടതോടെയാണ് യുവതി വീണ്ടും പരാതി നല്‍കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.

