റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ മാറ്റിത്തുടങ്ങി

June 26, 2021 - 7:11 pm

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്തു തുടങ്ങി. കോഴിക്കോട് താലൂക്കിൽ 59 വാഹനങ്ങളാണ് നീക്കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി.

കോഴിക്കോട് കോർപ്പറേഷന്റെ ചെറുവണ്ണൂരിലുള്ള യാർഡിലേക്കും പോർട്ടിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലേക്കുമാണ് വണ്ടികൾ മാറ്റിയത്. കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിലും വണ്ടികൾ നീക്കം ചെയ്തു തുടങ്ങി.

വാഹനങ്ങള്‍ എവിടെയെല്ലാമെന്നും അവയുടെ എണ്ണവും വില്ലേജ് ഓഫീസര്‍മാർ കണ്ടെത്തിയിരുന്നു. ജപ്തി ചെയ്തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലം തഹസില്‍ദാര്‍മാരാണ് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *