പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി 23/06/21 ബുധനാഴ്ച രാത്രി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.

വിനീഷിനെ 24/06/21 വ്യാഴാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഈ മാസം പതിനേഴിനാണ് ദൃശ്യ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. രാവിലെ ഏഴരയോടെ ദൃശ്യയുടെ വീട്ടില്‍ കയറിയ വിനീഷ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു.
രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്.

Share
അഭിപ്രായം എഴുതാം