മുംബൈ: ബ്രിഹാന്‍ മുംബൈ കോര്പറേഷന് മാസ്ക് ധരിക്കാത്തവരില്‍നിന്ന് ഇതുവരെ പിഴ ചുമത്തിയത് 58 കോടി രൂപ .കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് മുന്‍ കരുതല്‍ നിര്‍ദേശങ്ങളായ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ ലംഘിക്കുന്നവര്‍ക്ക് പിഴയും ഈടാക്കിയിരുന്നു .
ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി. ജൂണ്‍ 23 വരെയാണ് കോര്പറേഷന് നിയമ ലംഘനങ്ങള്‍ക്ക് ഇത്രയധികം തുക പൊതുജനങ്ങള്‍ക്ക് പിഴയിട്ടത്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക.
ഇതില്‍ മുംബൈ പൊലീസും റെയില്‍വേയും ഈ ടാക്കിയ പിഴത്തുകയും ഉള്‍പ്പെടും. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് ബ്രിഹാന്‍ മുംബൈ കോര്പറേഷന് പിഴയിടുന്നത്.രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ.

