ആലപ്പുഴ: തോട്ടപ്പള്ളിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി എച്ച്. സലാം എം.എൽ.എ. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഫ്ലാറ്റ് നിർമാണത്തിന് തുടക്കമിട്ടത്. അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മത്സ്യഗ്രാമങ്ങളിൽ കടൽത്തീരത്തിന്റെ 50 മീറ്ററിനോട് ചേർന്ന് താമസിക്കുന്ന 204 കുടുംബങ്ങളെയാണ് ഇവിടേക്ക്  മാറ്റിപ്പാർപ്പിക്കുക.

റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 3.49 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് ഫ്ലാറ്റ് രൂപകൽപ്പന ചെയ്ത് നിർമിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ഫ്ലാറ്റിന് ചുറ്റുമതിൽ കെട്ടി സുരക്ഷയുമൊരുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →