റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രജിസ്ട്രേഷന്‍ നിര്‍ബന്ധം,ഫ്ളാഷ് സെയിലിന് നിയന്ത്രണം: ഇ- കൊമേഴ്സ് പരിഷ്‌കാരങ്ങളുമായി കേന്ദ്രം

June 23, 2021 - 1:07 pm

ന്യൂഡല്‍ഹി: സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഇ-കൊമേഴ്സ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിക്കുന്നു.പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും. ഫ്ളാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാതിരിക്കല്‍ എന്നിവക്കെതിരേ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക.

ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.ഉപഭോക്തൃ കാര്യമന്ത്രാലയമാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്.2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും കരടില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *