റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിലെ റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ല

June 23, 2021 - 8:32 am

ഇടുക്കി; മൂന്നാറിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും, റിസോര്‍ട്ടുകളിലും, സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ ദേവികളം സബ്‌കളക്ടര്‍ പ്രേം കൃഷ്‌ണന്‍. ഇപ്പോള്‍ ലഭിച്ചിട്ടുളള ഇളവ്‌ മറയാക്കി റിസോര്‍ട്ടുകളും, ഹോംസ്‌റ്റേകളും സഞ്ചാരികളെ താമസിപ്പിക്കാനുളള സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം സംബന്ധിച്ചുളള കാര്യം വ്യക്തമാക്കിയത്‌.

ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹംവ്യക്തമമാക്കി. . മൂന്നാറിലെ ടിപിആര്‍ നിരക്ക്‌ കുറഞ്ഞുവരികയാണ്‌. നിരക്ക്‌ കൂടിയാല്‍ വീണ്ടു കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര മാസമായി മൂന്നാറിലെ വിനോദ സഞ്ചാരമേഖല പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *