ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടക്കും.
രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിർണയത്തിനായി മൂന്ന് വർഷങ്ങളിലെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. എന്നാൽ, ഈ മാർക്കിൽ തൃപ്തരല്ലാത്ത, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവസരം നൽകണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി ഇന്നും വ്യക്തമാക്കിയിരുന്നു.