റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചര്‍ച്ച നടത്താം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ആവര്‍ത്തിച്ച് കേന്ദ്രം

June 19, 2021 - 1:51 pm

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ ഉള്‍പ്പടെ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിച്ചത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സമരമുഖത്ത് 58കാരനായ കര്‍ഷകന്‍ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.അതേസമയം വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *