വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുക പരിശോധനാ ഡേറ്റബേസ് ദേശീയ രജിസ്റ്ററുമായി യോജിപ്പിക്കാനും നിര്‍ദേശമുണ്ട്.പുതിയ വിജ്ഞാപന പ്രകാരം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊെബെല്‍ നമ്പര്‍, പേര്, വിലാസം, എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവയും ഉണ്ടാകും. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും പരിശോധനാ നിരക്കും ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസായി അയക്കും. അനുവദിനീയമായതിനേക്കാള്‍ പുക പുറംന്തള്ളിയാള്‍ സര്‍ട്ടിഫിക്കറ്റില്‍ വാഹനം പുറത്തിറക്കാന്‍ യോഗ്യമല്ലെന്നു രേഖപ്പെടുത്തും. പിന്നീട് മലിനീകരണം സംബന്ധിച്ച മാദണ്ഡങ്ങള്‍ പാലിച്ച് അംഗീകാരം നേടിയാലേ വാഹനം പുറത്തിറക്കാനാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →