റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമം: വിദ്യാര്‍ഥികള്‍ ജയില്‍ മോചിതരായി

June 18, 2021 - 12:28 pm

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ഹൈക്കോടതി അനുവദിച്ച ജാമ്യത്തെ തുടര്‍ന്നു ജയില്‍ മോചിതരായി. നടാഷ നര്‍വാള്‍, ദേവഗംഗ കലിത്ത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് 15/06/21 ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചത്. എന്നാല്‍, അവസാനനിമിഷം ഡല്‍ഹി പോലീസ് ജയില്‍ മോചനം തടയുന്നതിനായി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഇവരെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് മോചിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. ഇന്നലെ വൈകിട്ടോടെയാണു നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ മോചിപ്പിച്ചത്. ജാമ്യം അനുവദിച്ചതിനെതിരേ ഡല്‍ഹി പോലീസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *