കൊച്ചി ജലഗതാഗത പദ്ധതിക്ക്‌ പുതുക്കിയ ഭരണാനുമതി

തിരുവനന്തപുരം; കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക്‌ 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. ജര്‍മ്മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്‌ ഡബ്ല്യുവില്‍ നിന്ന്‌ ഇതിലേക്ക്‌ 228.76 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ 774 കോടി രൂപയുടെ പദ്ധതിയാണ് തീരുമാനിച്ചിരുന്നത്‌. കൊച്ചി മെട്രോയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത പദ്ധതിുടെ അന്തിമ കരാര്‍ 2018ല്‍ ഒപ്പുവച്ചിരുന്നു. പദ്ധതിയുടെ 80 ശതമാനം ജര്‍മന്‍ വായ്‌പാ ഏജന്‍സി നല്‍കാനും നാലുവര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരി്‌ക്കാനുമായിരുന്ന ലക്ഷ്യം

കൊച്ചി മെട്രോയുമായി ജലപാതകള ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്‌ പദ്ധതി.അരൂര്‍ മുതല്‍ വരാപ്പുഴ വരെ പ്രദേശങ്ങള്‍ക്കൊപ്പം ഒറ്റപ്പെട്ട ദ്വീപുകളെയും ജലപാതയിലൂടെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തിന്റെ ഗതഗത മേഖലക്ക്‌ മുതല്‍ക്കൂട്ടാകുന്ന പദ്ധയാണിതെന്നാണ്‌ പ്രതീക്ഷ . ടൂറിസം മേഖലക്കും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ്‌ വിലയിരുത്തല്‍ ജര്‍മന്‍ സ്ഥാപനത്തിന്റെ വായ്‌പക്ക്‌ പുറമേ ആവശ്യമുളള തുക സര്‍ക്കാരും, കെഎംആര്‍ എല്‍ ഉം കണ്ടെത്തും. ആധുനീക സുരക്ഷാ സംവിധാനങ്ങളും ആധുനീക ബോട്ട്‌ ജെട്ടികളും വൈഫൈ സൗകര്യങ്ങളും അടങ്ങുന്നതായിരിക്കും 76 കിലോ മീറ്റര്‍ നീളുന്ന മെട്രോ ജലപാത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →