റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാടാര്‍ ക്രൈസ്‌തവര്‍ക്ക്‌ സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

June 17, 2021 - 11:16 am

തിരുവനന്തപുരം : എസ്‌ഐയുസി ഇതര ക്രിസ്റ്റ്യന്‍ നാടാര്‍ സമുദായങ്ങള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഈ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.തൊഴില്‍ രംഗത്ത്‌ ഇതോടെ ഒബിസി സംവരണം അവര്‍ക്ക്‌ ലഭ്യമായി. ഇതിനു പുറമേയാണ്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സംവരണം നല്‍കാനുളള തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുളള അഡ്‌മിഷന്‍ ,പ്രവേശന പരീക്ഷകള്‍ എന്നിവക്ക്‌ എസ്‌ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കും. അടിയന്തിരമായി ഇത്‌ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവില്‍ പ്രഫഷനല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന്‍ 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവുമാണ്‌ . 30 ശതമാനമാണ്‌ എസ്‌ഇബിസിക്ക്‌ ഉളളത്‌. ഇതില്‍ മിക്കവാറും എല്ലാ പിന്നാക്ക വിഭാഗങ്ങളും ഉണ്ട്‌. 10 ശതമാനം പട്ടിക വിഭാഗങ്ങള്‍ക്കും 10 ശതമാനം മുന്നാക്ക വിഭാത്തിനും ആണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *