റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തുവര്‍ഷമായി വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാതെ സഹോദരിമാര്‍

June 16, 2021 - 12:29 pm

പാറശാല : അനാഥത്വം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ പത്തുവര്‍ഷമായി വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാതെ രണ്ട്‌ യുവതികള്‍. കാരോട്‌ ഗ്രാമ പഞ്ചായത്തിലെ കാക്കവിള ചെന്നിയോട്ടില്‍ രാമചന്ദ്രന്‍ നായരുടെ മക്കളായ ചിത്രകുമാരി(38),സ്‌മിത(36) എന്നിവരാണ്‌ അമ്മയുടെ മരണത്തെ തുടര്‍ന്ന്‌ കഴിഞ്ഞ 10 വര്‍ഷമായി വീടിന്‌ പുറത്തിറങ്ങാതെ കഴിയുന്നത്‌. 70 വയസായ പിതാവ്‌ രാമചന്ദ്രന്‍ ഭിക്ഷയെടുത്തു കൊണ്ടുവരുന്നതുകൊണ്ടാണ്‌ ഭക്ഷണം കഴിക്കുന്നത്‌. മേല്‍ക്കൂരയടക്കം തകര്‍ന്ന നാല്‌ ചുവരുകള്‍ക്കുളളില്‍ ഈ മക്കളെ പൂട്ടിയിട്ടാണ്‌ രാമചന്ദ്രന്‍ പുറത്തേക്കിറങ്ങുന്നത്‌. ഇവരുടെ സുരക്ഷയെക്കുറിച്ചുളള ആശങ്കയാണ്‌ കാരണം.

വര്‍ഷങ്ങളോളം പൂട്ടിയിടപ്പെട്ട നിലയിലായതിനാല്‍ മാനസിക നില തെറ്റിയതുപോലെയാണ്‌ ഇവരുടെ പെരുമാറ്റം . ലാബ്‌ ടെകനീഷ്യന്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയവരാണ്‌ ഇരുവരും. നാഗര്‍ കോവിലില്‍ താമസിച്ചിരുന്ന ഇവര്‍ 15 വര്‍ഷം മുമ്പാണ്‌ ഇവിടേക്ക്‌ താമാസം മറ്റിയത്‌ പത്തുവര്‍ഷം മുമ്പ്‌ ഇവരുടെ അമ്മ ലീലാകുമാരി പാറശാല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ രണ്ട്‌ പെണ്‍കുട്ടികളും ഒറ്റപെടുകയായിരുന്നു.

രാത്രി രണ്ടുപേരെയും വീട്ടിനുളളിലാക്കി പൂട്ടിയശേഷം രാമചന്ദ്രന്‍ നായര്‍ വീടിന്‌ മുന്നില്‍ പ്ലാസറ്റിക്ക്‌ ഷീറ്റുകൊണ്ട്‌ ഉണ്ടാക്കിയ ചെറിയ മറയ്‌ക്കുളളിലാണ്‌ ഉറ്‌ങ്ങുന്നത്‌. ഇവരുടെ ദുരവസ്ഥ സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടുദിവസങ്ങളായി പഞ്ചായത്തില്‍ നിന്നുളള ഭക്ഷണപൊതി ഇവര്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *