റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരില്‍ മലയാളികളായ യുവ ഐഎഎസ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ണായക പദവികള്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി,കോവിഡ്‌ വ്യാപനം തടയുന്നതിനുളള പ്രതേക സംഘത്തിന്റെ നേതൃത്വം, ഗ്രാമീണ വികസന ചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥര്‍ക്കാണ്‌. 9 ജില്ലാ കളക്ടര്‍മാരും മലയാളികളാണ്‌ . ഇവര്‍ 35 വയസില്‍ താഴെയുളളവരാണ്‌. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി യായി നിയമിക്കപ്പെട്ട പാലാ സ്വദേശിനിയായ അനു ജോര്‍ജ്‌ അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെശ്രദ്ധേയയായ ഉദ്യോഗസ്ഥയാണ്‌. ചെറുകിട വ്യവസായ വകുപ്പ്‌ സെക്രട്ടറിയായി നിയമിക്കപ്പെട്ട കോന്നി സ്വദേശി അരുണ്‍ റോയിയാണ്‌ ഏറ്റവും പ്രായം കുറഞ്ഞ വകുപ്പു സെക്രട്ടറി.

ദേശീയ ആരോഗ്യ മിഷന്‍ ഡയറക്‌റായിരുന്ന മഞ്ചേരി സ്വദേശി ഡാരസ്‌ അഹമ്മദ്‌ (44)ആണ്‌ കോവിഡ്‌ പ്രതിരോധ പ്രത്യേക സംഘത്തിന്റെ തലവന്‍. മലയാളിയായ സജിതോമസ്‌ വൈദ്യന്‍ വ്യവസായ കമ്മീഷണര്‍, പ്രവീണ്‍ നായര്‍ ഗ്രാമ വികസനം, കോഴഞ്ചേരി സ്വദേശി ജോണിടോം വര്‍ഗീസിന്‌ പാക്‌ കടലിടുക്കിലെ ഇന്തോ ശ്രീലങ്കന്‍ മത്സ്യബന്ധന പ്രശ്‌നം പരിഹരിക്കുന്നതിനുളള പ്രത്യേക വകുപ്പിന്റെ ചുമതല,ദീപക്‌ തോമസ്‌ തമിഴ്‌നാട്‌ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ന്നെിങ്‌ഹനെയാണ്‌ ചുമതലകള്‍.

മലയാളികളായ അനീഷ്‌ ശേഖര്‍(മധുര),എച്ച്‌ കൃഷ്‌ണനുണ്ണി(ഈറോഡ്‌), രാഹുല്‍നാഥ്‌(ചെങ്കല്‍ പേട്ട്‌), ജിഎസ്‌ സമീരന്‍(കോയമ്പത്തൂര്‍), ആല്‍ബി ജോണ്‍വര്‍ഗീ്‌സ്‌(തിരുവളളൂര്‍),ശ്രേയ സിംഗ്‌ (നാമക്കല്‍),എസ്‌ വിനീത്‌ (തിരുപ്പൂര്‍),ഗായത്രി കൃഷ്‌ണന്‍(തിരുവാരൂര്‍), വി.വിഷ്‌ണു(തിരുനല്‍വേലി), എന്നിവരാണ്‌ ജില്ലാകളക്ടര്‍മാരായി നിയമിക്കപ്പെട്ടവര്‍ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *