റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: തൃത്തല്ലൂരില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‌ സമീപം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. വാടാനപ്പളളി ഏഴാംകല്ല്‌ സ്വദേശി ചേല പറമ്പില്‍ രോഹിത്‌ രാജന്‍ (22)ആണ്‌ അറസ്‌റ്റിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തെ ഏഴാംകല്ല്‌ സ്വദേശികളായ സഹലേഷ്‌(22), സഹോദരന്‍ സഫലേഷ്‌(20), സജിത്‌(26), ഗണേശമംഗലംസ്വദേശി വിപിന്‍ദാസ്‌ (31)എന്നിവരെ അറസറ്റ്‌ ചെയ്‌തിരുന്നു. കഴിഞ്ഞ മാസം 30നാണ്‌ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്‌. വാടാനപ്പളളി ഏഴാംകല്ല്‌ ഭാഗത്തെ വിഭാഗവും, വ്യാസനഗര്‍ ഉളള മറുവിഭാഗവും ഇതേചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വാക്‌പോരും നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *