മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം

തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റുമൂലം മത്സ്യബന്ധനത്തിന്‌ പോകാനാവതെ തൊഴില്‍ നഷ്ടം വന്ന മത്സ്യ തൊഴിലാളികള്‍ക്കുളള ധന സഹായം 2021 ജണ്‍ 16 ബുധനാഴ്‌ചക്കകം ലഭ്യമാകും. മെയ്‌ 13 മുതല്‍ 18 വരെയുളള ആറുദിവസങ്ങളില്‍ മത്സ്യ ബന്ധനം മുടങ്ങിയവര്‍ക്കാണ്‌ ദിവസം 200 രൂപ പ്രകാരം 1200 രൂപ ധനസഹായം ലഭിക്കുക.

തുക രണ്ടുദിവസത്തിനകം തൊഴിലാളികളുടെ അക്കൗണ്ടിലെത്തുമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാരന്‍ അറിയിച്ചു. ഒരു കുടുംബത്തിലെ ഒരംഗത്തിനാണ്‌ ധനസഹായം ലഭിക്കുക. സംസ്ഥനത്തെ 1.24 ലക്ഷം മത്സ്യ തൊഴിലാളികള്‍ക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 18.36 കോടി രൂപയാണ്‌ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ ഇതിനായി അനുവദിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →