പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു

ചാത്തന്നൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ വെട്ടിക്കാട്ട്‌ വീട്ടില്‍ വിഐ തോമസ്‌ (67) നിര്യതനായി. രോഗ ബാധിതനായി കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍ 13 ന്‌ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം 14ന് ഉച്ചക്ക്‌ 2.30ന്‌ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പളളി സെമിത്തേരിയില്‍. നിയമ ബിരുദം നേടി അഭിഭാഷകനായി എന്‍റോള്‍ ചെയ്‌ത്‌ ശേഷമായിരുന്നു മാധ്യമ പ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞത്‌. കൊല്ലം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ് , ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ കൊല്ലം ബ്യൂറോ ചീഫ്‌, ജനയുഗം ജനറല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. . ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തകനായിരുന്നു.

മോസ്‌കോ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടുകയും നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഭിന്നിപ്പിന്റെ പ്രത്യയ ശാസ്‌ത്രം എന്ന മൗലീക കൃതിയും പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

ഭാര്യ: മേരി തോമസ്‌ (ഷീല). മക്കള്‍: ടിഷാ തോമസ്‌, ടിനാ തോമസ്‌. മരുമക്കള്‍: തനൂജ്‌ മാത്യു (ഗോള്‍ഡ്‌മാന്‍ സാച്ചസ്‌, ബംങ്കളൂരു), അനിത്‌ ജോര്‍ജ്‌ (യുയെസ്‌ ടി.ഗ്ലോബല്‍,ചെന്നൈ)

Share
അഭിപ്രായം എഴുതാം