മിൽക്ക സിങ്ങിന്റെ ഭാര്യയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായ നിർമ്മൽ കൗർ കോവിഡ് അനുബന്ധ അസുഖങ്ങളാൽ അന്തരിച്ചു

ന്യൂഡൽഹി: സ്പ്രിന്റ് ഇതിഹാസം മിൽക്ക സിങ്ങിന്റെ ഭാര്യയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായ നിർമ്മൽ കൗർ കോവിഡ് അനുബന്ധ അസുഖങ്ങളാൽ അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച(13/06/21) മൊഹാലി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

ഭർത്താവും, ഒരു മകനും, മൂന്ന് പെൺമക്കളുണ്ട്. ശവസംസ്കാരം ഞായറാഴ്ച വൈകിട്ടു തന്നെ നടന്നു. കോവിഡിനു ശേഷം ന്യുമോണിയ ബാധിച്ച മിൽക്ക സിംഗിന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല.

പഞ്ചാബ് ഗവൺമെന്റിന്റെ മുൻ സ്‌പോർട്‌സ് ഡയറക്ടറും ഇന്ത്യൻ വനിതാ ദേശീയ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു നിർമ്മൽ കൗർ.

Share
അഭിപ്രായം എഴുതാം