അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

June 12, 2021 - 6:01 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നിർമാണ പ്രക്രിയയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ 2021 ഡിസംബർ 30 വരെ നിർമ്മാണാനുമതികൾക്ക് കാലാവധി ലഭിക്കുന്ന വിധത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *