ന്യൂഡൽഹി: ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ മലയാളംസംസാരിക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജിബി പന്ത് മെഡിക്കല്‍ കേളേജ്. തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തു വിട്ടതെന്ന് ആശുപത്രി അധികൃതര്‍ 06/06/21 ഞായറാഴ്ച രാവിലെ അറിയിച്ചു. സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി.
ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍ക്കുലര്‍ പുറത്തു വിട്ടത്. ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്സുമാരും മലയാളികളാണ്.



