റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോന്നിയില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി

June 5, 2021 - 8:46 pm

പത്തനംതിട്ട: ജനകീയ മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം കോന്നി മണ്ഡലം തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മഴക്കാല പൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനായി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും ജൂണ്‍ ആറിനു വീടുകളിലും ശുചീകരണം നടത്തുവാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങള്‍ ഇല്ലന്ന് ഉറപ്പു വരുത്തണമെന്ന് എംഎല്‍എ പറഞ്ഞു. എല്ലാവരും ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാനും എംഎല്‍എ ആഹ്വാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *