രാജ്യത്ത് ഡീസല്‍ വില വര്‍ദ്ധിക്കുന്നതോടൊപ്പം മണ്ണെണ്ണയുടെ വിലയും വര്‍ദ്ധിക്കുന്നു. മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 41 രൂപയായിരുന്ന മണ്ണണ്ണയുടെ വില ഇതോടെ 44 രൂപയായി. ഒരുവര്‍ഷത്തിനിടെ ഇരട്ടിയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
സംസ്ഥാനത്തിനുളള മണ്ണെണ്ണ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തേതന്നെ മണ്ണെണ്ണക്കുളള സബ്‌സിഡി കേന്ദ്രം ഒഴിവാക്കിയിരുന്നു. 2021 മാര്‍ച്ചുവരെ വൈദ്യുദീകരിക്കാത്ത വീടുകളുളളവരുടെ കാര്‍ഡുകള്‍ക്ക് നാലു ലിറ്റരും മറ്റുളളവര്‍ക്ക് അര ലിറ്ററുമാണ് പ്രതിമാസം നല്‍കിയിരുന്നത്.



