റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

June 1, 2021 - 10:07 am

തൃശൂര്‍: മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പോലീസ്‌ പിടിയിലായി. ഒപ്പുണ്ടായിരുന്ന മുഖ്യ പ്രതി ഓടി രക്ഷപെട്ടു. ചാവക്കാട്‌ പുന്നയിലാണ്‌ സംഭവം. പുന്ന മേഖല കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുമാഫിയ ശക്തമാകുന്നുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രിമിനല്‍ കേസുകലില്‍ പ്രതിയായ ഷാമില്‍എന്ന വ്യക്തിയാണ്‌ പ്രധാന വിതരണക്കാരനെന്ന്‌ കണ്ടെത്തുകയായിരുന്നു.

ഷാമിലിന്റെ വീട്ടില്‍ പോലീസ്‌ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ കഞ്ചാവ്‌ കടത്ത്‌ സംഘത്തിലെ യുവാവ്‌ പിടിയിലായത്‌. പോലീസെത്തുമ്പോള്‍ ഇരുവരും വീട്ടിനുളളില്‍ കഞ്ചാവ്‌ ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഷാമില്‍ ഓടി രക്ഷപെട്ടു. അയാള്‍ക്കായി അന്വേഷണം തുടരുകയാണ്‌. ഇവരുടെ പക്കല്‍ നിന്ന്‌ ലഹരിമരുന്ന്‌ വാങ്ങിയവരെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *